Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Skill Kerala

Kerala

‘സ്കി​ൽ കേ​ര​ള’ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ഇ​ന്ന്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഐ​​​സി​​​ടി അ​​​ക്കാ​​​ദ​​​മി ഓ​​​ഫ് കേ​​​ര​​​ള സ്കി​​​ൽ കേ​​​ര​​​ള - ഗ്ലോ​​​ബ​​​ൽ പാ​​​ർ​​​ട്ണ​​​ർ​​​ഷി​​​പ്പ് ഫോ​​​ർ എ​​​ഐ ആ​​​ൻ​​​ഡ് എ​​​മ​​​ർ​​​ജിം​​​ഗ് ടെ​​​ക്നോ​​​ള​​​ജീ​​​സ് പ​​​ദ്ധ​​​തി​​​ക്കു തു​​​ട​​​ക്കം കു​​​റി​​​ക്കു​​​ന്നു.

ആ​​​ർ​​​ട്ടി​​​ഫി​​​ഷ​​​ൽ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള നൂ​​​ത​​​ന സാ​​​ങ്കേ​​​തി​​​ക മേ​​​ഖ​​​ല​​​ക​​​ളി​​​ൽ കേ​​​ര​​​ള​​​ത്തി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും യു​​​വ​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്കും ലോ​​​കോ​​​ത്ത​​​ര നൈ​​​പു​​​ണ്യ വി​​​ക​​​സ​​​ന അ​​​വ​​​സ​​​ര​​​ങ്ങ​​​ൾ ഒ​​​രു​​​ക്കു​​​ക​​​യെ​​​ന്ന​​​താ​​​ണ് ല​​​ക്ഷ്യം.

ഇ​​​ന്ന് വൈ​​​കു​​​ന്നേ​​​രം 4.30ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മാ​​​സ്ക​​​റ്റ് ഹോ​​​ട്ട​​​ലി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ വ്യ​​​വ​​​സാ​​​യമ​​​ന്ത്രി പി. ​​​കെ. കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി പ​​​ദ്ധ​​​തി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ഉ​​​ന്ന​​​തവി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി റോ​​​ജി എം. ​​​ജോ​​​ണ്‍ വി​​​ശി​​​ഷ്ടാ​​​തി​​​ഥി​​​യാ​​​യി​​​രി​​​ക്കും.

ഗൂ​​​ഗി​​​ൾ, ഇ​​​ന്‍റ​​​ൽ, മോം​​​ഗോ ഡി ​​​ബി, ഇ​​​ൻ​​​ഫോ​​​സി​​​സ് സ്പ്രിം​​​ഗ്ബോ​​​ർ​​​ഡ്, നാ​​​സ്കോം എ​​​ഫ്എ​​​സ്പി തു​​​ട​​​ങ്ങി​​​യ പ്ര​​​മു​​​ഖ ആ​​​ഗോ​​​ള സാ​​​ങ്കേ​​​തി​​​ക സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ചാ​​​ണ് പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​ത്.

ഉ​​​ന്ന​​​തവി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​യെ​​​യും വ്യ​​​വ​​​സാ​​​യ മേ​​​ഖ​​​ല​​​യെ​​​യും സം​​​യോ​​​ജി​​​ച്ചി​​​പ്പി​​​ച്ചു വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ആ​​​ഗോ​​​ള നി​​​ല​​​വാ​​​ര​​​ത്തി​​​ലു​​​ള്ള നൈ​​​പു​​​ണ്യ പ​​​രി​​​ശീ​​​ല​​​നം, സ​​​ർ​​​ട്ടി​​​ഫി​​​ക്കേ​​​ഷ​​​നു​​​ക​​​ൾ, വ്യ​​​വ​​​സാ​​​യ അ​​​ധി​​​ഷ്ഠി​​​ത പ​​​ഠ​​​ന അ​​​വ​​​സ​​​ര​​​ങ്ങ​​​ൾ എ​​​ന്നി​​​വ ല​​​ഭ്യ​​​മാ​​​ക്കു​​​ക​​​യാ​​​ണ് പ​​​ദ്ധ​​​തി​​​യു​​​ടെ ല​​​ക്ഷ്യം.

Latest News

Corehub Up